ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ മുൻജ് മാർഗ് മേഖലയിലായാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സൈന്യത്തിനൊപ്പം ജമ്മുകശ്മീർ പോലീസും ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് ട്വിറ്ററിൽ കുറിച്ചു. മൂന്ന് ഭീകരർ പ്രദേശത്തുണ്ടെന്നാണ് വിവരം. ഇവരെ സൈന്യം വളഞ്ഞിട്ടുണ്ട്.