കൊങ്കണ്‍പാത; റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

കാസര്‍കോട്: കനത്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മുടങ്ങിയ കൊങ്കണ്‍ റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 2.20 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കനത്ത മഴയെ തുടർന്ന് മുരഡേശ്വരിനും ഭട്കലിനും ഇടയിലുള്ള പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. ചില ഭാഗങ്ങളിൽ ട്രാക്കിനടിയിലെ മണ്ണ് വെള്ളത്തിൽ ഒലിച്ചുപോയി.

ഉരുൾപൊട്ടലിനെ തുടർന്ന് എറണാകുളം-പൂനെ എക്സ്പ്രസ് ഭട്കലിൽ നിർത്തിവച്ചു. തിരുവനന്തപുരത്ത് നിന്ന് വെരാവലിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ സേനാപുരത്ത് തടഞ്ഞു. ഗാന്ധിധാമിൽ നിന്ന് തിരുനെൽവേലിയിലേക്ക് വരികയായിരുന്ന ട്രെയിനും കുംത സ്റ്റേഷനിൽ തടഞ്ഞു.