‘കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് ശേഷം പൗരത്വ ഭേദഗതി ബിൽ നടപ്പാക്കും’

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ യജ്ഞം പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) ഇന്ത്യയിൽ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ (ഭേദഗതി) നിയമത്തിലെ ഭേദഗതിയാണ് സിഎഎ. കോവിഡ് വാക്സിനേഷന്‍റെ മൂന്നാം ഡോസ് പൂർത്തിയായാലുടൻ സിഎഎയുമായി മുന്നോട്ട് പോകാൻ പാർലമെന്‍റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിരവധി പ്രതിഷേധങ്ങൾക്ക് ശേഷം സിഎഎ വളരെക്കാലമായി തീരുമാനമാകാതെ കിടക്കുകയായിരുന്നു.