ഗോൾഡൻ വിസക്കാർക്ക് ഗാർഹിക തൊഴിലാളികളെ പരിധിയില്ലാതെ സ്‌പോൺസർ ചെയ്യാം: അറിയിപ്പുമായി യുഎഇ

ദുബായ്: ഗോൾഡൻ വിസയുള്ളവർക്ക് ദുബായിൽ ഇനി പരിധിയില്ലാതെ ഗാർഹിക തൊഴിലാളികളെ സ്‌പോൺസർ ചെയ്യാമെന്ന് യുഎഇ. വീട്ടു ജോലിക്കാർ, പാചകക്കാർ, ആയമാർ, കുട്ടികളെ നോക്കുന്നവർ, പൂന്തോട്ട സൂക്ഷിപ്പുകാർ, ഡ്രൈവർമാർ, കൃഷി ജോലിക്കാർ, സ്വകാര്യ ട്യൂഷൻ ടീച്ചർമാർ, സ്വകാര്യ നഴ്‌സുമാർ, വ്യക്തിഗത പരിശീലകർ, വ്യക്തിഗത സഹായികൾ തുടങ്ങിയവരെ സ്‌പോൺസർ ചെയ്യാനുള്ള അനുമതിയാണ് ഗോൾഡൻ വിസയുള്ളവർക്ക് ലഭിച്ചിട്ടുള്ളത്.

അതേസമയം, ഗാർഹിക തൊഴിലാളി സംരക്ഷണ നിയമപ്രകാരം സർക്കാർ ലൈസൻസുള്ള ഏജൻസികൾക്കു പുറമേ, ഗാർഹിക തൊഴിലാളികളെ സ്‌പോൺസർ ചെയ്യാൻ കഴിയുന്ന ഏക വിഭാഗം ഗോൾഡൻ വിസയുള്ളവർ മാത്രമാണ്. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.