വമ്പിച്ച വിലക്കിഴിവ്: ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേളയ്ക്ക് തുടക്കം
ഷാർജ: ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേള ആരംഭിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്സാണ് ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേള സംഘടിപ്പിക്കുന്നത്. എമിറേറ്റിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് എല്ലാ വർഷവും നടത്തുന്ന ഈ ഷോപ്പിംഗ് മേള ഉപഭോക്താക്കൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവും മേളയിൽ ലഭ്യമാണ്.
ഷാർജയിലെ ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങളും, നിരവധി ഷോപ്പിംഗ് മാളുകളും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയെല്ലാം വലിയ വിലക്കുറവിൽ വാങ്ങാം.