യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് അടിപതറുന്നു; യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്

വാഷിങ്ടണ്‍ ഡിസി: യുക്രൈൻ എളുപ്പത്തിൽ പിടിച്ചെടുക്കാൻ കഴിയുന്ന യുദ്ധതന്ത്രം ആവിഷ്കരിച്ച റഷ്യൻ സൈന്യത്തിന് അടിത്തറ നഷ്ടപ്പെടുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

കിഴക്കൻ ഉക്രെയ്നിലേക്കുള്ള റഷ്യൻ സൈനികരുടെ മുന്നേറ്റത്തിന് ഉക്രേനിയൻ സൈന്യത്തിന്‍റെ ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നു. 400 മൈൽ അകലെയുള്ള ഉക്രേനിയൻ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം ഷെല്ലാക്രമണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഉക്രെയ്നിന്‍റെ തെക്ക് തുറമുഖ നഗരമായ കർസാനിൽ റഷ്യയ്ക്കെതിരെ ഉക്രൈൻ സൈന്യം വലിയ മുന്നേറ്റം നടത്തി. ആയിരക്കണക്കിന് റഷ്യൻ സൈനികർ വെടിക്കോപ്പുകളും ഭക്ഷ്യവസ്തുക്കളും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. ഇതിന് ആവശ്യമായ റോഡ് ഗതാഗതം ഉക്രൈൻ തടസ്സപ്പെടുത്തിയതാണ് കാരണമെന്ന് അധികൃതർ പറയുന്നു.