ഐപിഎൽ അല്ല പിസിഎൽ ലീഗാണ് കളിക്കാൻ പ്രയാസം: മുഹമ്മദ് റിസ്വാൻ

ഐപിഎല്ലിനെയും പിസിഎല്ലിനേയും താരതമ്യപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്താന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഹമ്മദ് റിസ്വാൻ. ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാളും മികച്ചതും കളിക്കാൻ പ്രയാസമേറിയതും ആണ് പാകിസ്ഥാൻ സൂപ്പർ ലീഗ് എന്ന് മുഹമ്മദ് റിസ്വാൻ പറയുന്നു.

‘ ഐപിഎൽ അവിടെ ഉണ്ട് എന്നാൽ നിങ്ങൾ ഒരു തവണയെങ്കിലും കളിച്ചിട്ടുള്ള ലോകത്തിലെ ഏത് കളിക്കാരനോട് ചോദിച്ചാലും അയാൾ പറയും ഏറ്റവും കളിക്കാൻ പ്രയാസമേറിയ ലീഗ് എന്ന്’- റിസ്വാൻ അഭിപ്രായപ്പെട്ടു

2008 ൽ ആരംഭിച്ച ഐപിഎൽ പതിനാറാം സീസണിലേക്ക് കടക്കുകയാണ്. ഐപിഎല്ലിൽ പാകിസ്ഥാൻ താരങ്ങൾ ആദ്യം ഉണ്ടായിരുന്നുവെങ്കിലും മുംബൈ ഭീകരാക്രമണത്തിന് ശേഷം രാഷ്ട്രീയമായി ഇരു രാജ്യങ്ങളും ഭിന്നതയായതോടുകൂടി ഐപിഎല്ലിൽ നിന്ന് പാകിസ്ഥാൻ താരങ്ങളെ പുറത്താക്കുകയായിരുന്നു. 2015 ലാണ് പിസിഎൽ ആരംഭിക്കുന്നത്.