കോമൺവെൽത്ത് ഗെയിംസ്: സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മൂന്നാമത്

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മുന്നേറി. പുതുതായി പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് സ്മൃതി.

കോമൺവെൽത്ത് ഗെയിംസ് ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 24 റൺസും പാകിസ്ഥാനെതിരെ 42 പന്തിൽ പുറത്താകാതെ 63 റൺസും നേടി. ഓസ്ട്രേലിയയുടെ മെഗ് ലാനിങ് ഒന്നാം സ്ഥാനത്തും ബെത് മൂണി രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ് താരം സോഫി ഡിവൈനെയാണ് മന്ഥന മറികടന്നത്. 2019ലും 2021ലും മന്ഥന മൂന്നാം റാങ്ക് നേടിയിരുന്നു.