ഇംഗ്ലണ്ടിനെതിരെയുള്ള ബെര്‍മിങ്ഹാം ടെസ്റ്റിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ഏകദിന മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ കളിക്കുന്നതിന് രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.
ടെസ്റ്റിന് ശേഷം നടക്കുന്ന ആദ്യ ടി-20യില്‍ അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനും ടീമിന്റെ പ്ലേമേക്കറുമായ വിരാട് കോഹ്ലിയെ ആദ്യ ടി-20 മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍ രണ്ട്, മൂന്ന് ടി-20കളില്‍ വിരാട് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ വിരാടിന് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഉള്‍പ്പെട്ടത്.
വിരാട് തിരിച്ചെത്തുന്നതോടെ സഞ്ജു സ്ക്വാഡില്‍ നിന്നും പുറത്താവുകയും ചെയ്തിട്ടുണ്ട്.
അയര്‍ലന്‍ഡ് പര്യടനത്തിനായി പോയ സഞ്ജുവിനെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരെ ലഭിച്ചത് ഒരു ബോണസ് മാച്ചാണ്. ഈ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ വരാനിരിക്കുന്ന പരമ്പരകളില്‍ സഞ്ജുവിന് ടീമിലെ സാന്നിധ്യമാവാന്‍ സാധിക്കും.
ടി-20 ലോകകപ്പ് വരാനിരിക്കെ, ഓസീസ് മണ്ണില്‍ മറ്റേത് താരത്തെക്കാളും മികച്ച ഹിറ്റുകളുള്ള സഞ്ജുവിന് സ്വയം തെളിയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.