കോപ്പാ യൂറോ ചാമ്പ്യന്മാർ നേർക്കുനേർ; ഫൈനലിസ്സിമ പോരാട്ടം എവിടെ, എപ്പോൾ കാണാം?
ലണ്ടൺ : കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീയും യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും തമ്മിൽ ഇന്ന് അർധരാത്രയിൽ ഫൈനലിസ്സിമ സൂപ്പർ പോരട്ടത്തിൽ ഏറ്റമുട്ടും. ഇന്ത്യൻ സമയം രാത്രി 12.15ന് ലണ്ടണിലെ വിമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ട് വൻകരയുടെയും ചാമ്പ്യന്മാർ തമ്മിൽ ഏറ്റമുട്ടുന്നത്.
തീ പാറുന്ന പോരാട്ടം എവിടെ എപ്പോൾ കാണാം?
അർജന്റീനയും ഇറ്റലിയും തമ്മിലാണ് പോരട്ടം. അർധരാത്രി ഇന്ത്യൻസമയം 12.15നാണ് മത്സരം. ലണ്ടണിലെ വിമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഇരു ചാമ്പ്യന്മാർ നേർക്കുനേരെത്തുന്നത്. സോണിക്കും ജിയോയ്ക്കുമാണ് ഇന്ത്യയിലെ ലൈവ് ടെലികാസ്റ്റ് അവകാശം ലഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കമന്ററിക്കായി സോണി ടെനിന്റെ നാല് ചാനലുകളിലൂടെ ടെലിവിഷനിൽ മത്സരം കാണാൻ സാധിക്കുന്നതാണ്. ഓൺലൈൻ ലൈവ് സ്ട്രീമിങ് സോണി ലിവ് ആപ്ലിക്കേഷനിലും ജിയോ ടിവിലും ലഭ്യമാണ്.കരിയറിൽ ഒരു കിരീടവും കൂടി ചേർക്കനാണ് മെസിയും സംഘവും ലിയോണൽ സ്കലോണിയുടെ നേതൃത്വത്തിൽ ഇന്ന് ലണ്ടണിൽ ഇറങ്ങുന്നത്. അതേസമയം ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ടതിന് മറപുടി ഫൈനലിസമയിലൂടെ നൽകാനാകും പ്രതീക്ഷയിലാണ് റോബട്ടോ മച്ചീനിയുടെ നേതൃത്വത്തിൽ അസൂറികൾ ഇന്ന് വിമ്പ്ലയിൽ ബൂട്ട് അണിയുന്നത്.