യുക്രൈൻ യുദ്ധം: വ്‌ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി നരേന്ദ്രമോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോൺ വഴി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.

യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് ഇരുവരും സംസാരിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.