കാവിയിട്ടവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതില്‍ കുഴപ്പമില്ല, സിനിമയില്‍ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം? പ്രകാശ് രാജ്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ഷാരുഖ് ഖാൻ തിരിച്ചു വരവ് നടത്തുന്ന ചിത്രമാണ് പത്താൻ. ചിത്രത്തിൽ ദീപിക പദുക്കോണിനൊപ്പമുള്ള ബേഷരം രംഗ് എന്ന ഗാനം വിവാദത്തിലായി. ദീപിക പദുക്കോണ്‍ ധരിച്ച വേഷമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ഈ വിഷയത്തില്‍ സിനിമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. കാവിയിട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നതില്‍ കുഴപ്പമില്ല, സിനിമയില്‍ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാണ് പ്രകാശ് രാജ് കുറിച്ചത്.

‘കാവിയിട്ടവര്‍ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുന്നതിലും വിദ്വേഷ പ്രസംഗം നടത്തുന്നതിലും കുഴപ്പമില്ല ബിജെപി എംഎല്‍എമാര്‍ ബ്രോക്കര്‍ പണി ചെയ്യുന്നതിലും പ്രശ്നമില്ല. ഒരു കാവിവേഷധാരിയായ സന്യാസി പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നതിലും പ്രശ്നമില്ല. സിനിമയില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല എന്നാണോ? ഞാന്‍ ചോദിക്കുകയാണ്.- പ്രകാശ് രാജ് സമൂഹ മാധ്യമത്തിൽ കുറിച്ചു. സിനിമയ്ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഷാരുഖ് ഖാന്റെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.