രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റോഡുകള്‍ അമേരിക്കന്‍ റോഡുകളുടെ നിലവാരത്തിലെത്തും: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റോഡുകള്‍ അമേരിക്കന്‍ നിലവാരത്തിലെത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. വിഭവങ്ങളുടെ വില കുറച്ച് നിര്‍മ്മാണത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള വിഭവങ്ങളുടെ 40 ശതമാനവും ഉപയോഗിക്കുന്നത് നിര്‍മ്മാണ വ്യവസായമാണ്. ഇതിനൊപ്പം തന്നെ ഭൂമിയില്‍ ഏറെ മലീനികരണം നടത്തുന്നൊരു മേഖല കൂടിയാണ് നിര്‍മ്മാണ വ്യവസായം. സിമന്റും സ്റ്റീലുമാണ് കൂടുതലായി ഉപയോഗിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.

ഊര്‍ജ കയറ്റുമതിക്കാരായി ഇന്ത്യയ്ക്ക് മെച്ചപ്പെടാന്‍ കഴിയുമെന്നും വൈകാതെ തന്നെ രാജ്യം ഗ്രീന്‍ ഹൈഡ്രജന്റെ സ്രോതസ്സാകുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമീപഭാവിയില്‍ ഉറവിടമായി മാറാന്‍ ഗ്രീന്‍ ഹൈഡ്രജനാകുമെന്നും മന്ത്രി വ്യക്തമാക്കി. വ്യോമയാനം, റെയില്‍വേ, റോഡ് ഗതാഗതം, രാസവളം, രാസവള വ്യവസായം തുടങ്ങിയ മേഖലകളില്‍ ഊര്‍ജമാകാന്‍ ഇതിനാകും.