‘ശിവസേന തങ്ങളാണെന്ന് അവകാശപ്പെടാന്‍ ഏക്നാഥ് ഷിന്‍ഡെയുടെ വിഭാഗത്തിന് കഴിയില്ല’

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിന് യഥാർത്ഥ ശിവസേനയാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായപ്പോഴാണ് കപിൽ സിബലിന്‍റെ പരാമർശം. ഏക്നാഥ് ഷിൻഡെ വിഭാഗവും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പക്ഷവും രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഹർജികൾ സമർപ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.