ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരു മരണം; നാല് പേരെ രക്ഷപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശി മരിച്ചു. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്.

ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ നാല് പേരായിരുന്നു ഹൗസ് ബോട്ടിലുണ്ടായിരുന്നത്. ആന്ധ്രാസ്വദേശിയായ രാമചന്ദ്ര റെഡ്ഡിയാണ് ഹൗസ് ബോട്ട് തകർന്ന് മുങ്ങിമരിച്ചത്.

ബോട്ടിലുണ്ടായിരുന്ന മറ്റു മൂന്ന് ആന്ധ്രാസ്വദേശികളേയും ഒരു ജീവനക്കാരനേയും മറ്റു ഹൗസ് ബോട്ടുകളിലെ ജീവനക്കാർ മുങ്ങിത്താഴും മുൻപ് പുറത്തേക്ക് എത്തിച്ചു. ഹൗസ് ബോട്ടിൻ്റെ അടിത്തട്ടിലെ പലക തകർന്നാണ് അപകടം എന്നാണ് പ്രാഥമിക നി​ഗമനം. കുതിരപ്പന്തി സ്വദേശി മിൽട്ടൻ്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓർക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത് എന്നാണ് വിവരം.