News Nineteen
To be known...To be said

സ്വർണ്ണക്കടത്ത് കേസിൽ : മുഖ്യമന്ത്രി മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

0

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തി. മാർച്ചിന് നേരെ പോലീസ് 8 റൗണ്ട് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു.
നിരവധി തവണ ജലപീരങ്കിയും പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ്‌ ആനകോട് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, ദിനിൽദിനേശ് വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, സെക്രട്ടറി മനു പ്രസാദ്, ആശാനാഥ് ജില്ലാ പ്രസിഡന്റ്‌ ആർ. സജിത്ത്, വിഷ്ണു പട്ടത്താനം, പാപ്പനംകോട് നന്ദു, അഭിജിത്ത്, ജമുൻ ജഹാഗീർ, വീണ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.