News Nineteen
To be known...To be said

കള്ളപ്പണക്കേസില്‍ സിഎസ്ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇഡി ഇന്ന് ചോദ്യം ചെയ്യും

0

കള്ളപ്പണക്കേസില്‍ സിഎസ്ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കള്ളപ്പണം വെളുപ്പിച്ചെന്നും കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിച്ചെന്നുമുള്ള പരാതികളികളിലാണ് ഇ ഡി അന്വേഷണം.

നേരത്തെ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച ബിഷപ്പിനെ വിമാനത്താവളത്തില്‍ വെച്ച് ഇഡി സംഘം തടഞ്ഞ് മടക്കി അയച്ചിരുന്നു. യുകെയിലേക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഇഡി തടഞ്ഞത്.

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നാലിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയിരുന്നത്. സിഎസ്ഐ സഭയുടെ ദക്ഷിണ കേരള ഇടവകയായ തിരുവനന്തപുരത്തെ എല്‍എംഎസിലും റെയ്ഡ് നടന്നിരുന്നു. ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസിലായിരുന്നു പ്രധാന പരിശോധന. റെയ്ഡിനെ തുടര്‍ന്ന് ബിഷപ്പ് വിദേശത്തേക്ക് കടന്നേക്കുമെന്നുള്ള സൂചനകളെ തുടര്‍ന്ന് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് നമ്പര്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് കാരക്കോണം മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. അതേസമയം, സഭാ സെക്രട്ടറി പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.

Leave A Reply

Your email address will not be published.