News Nineteen
To be known...To be said

മങ്കി പോക്സിനെ കുറിച്ച് കേന്ദ്ര സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് ചർച്ച നടത്തും

0

തിരുവനന്തപുരം: മങ്കി പോക്സിനെ കുറിച്ച് വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് ചർച്ച നടത്തും. മങ്കി പോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലും സ്വദേശത്തും എത്തി സംഘം സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്കുള്ള നിര്‍ദ്ദേശങ്ങളും സംഘം നൽകും. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്ന സംഘം വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറും.

 

അതേസമയം, വിമാനത്താവളങ്ങളിൽ ആരോഗ്യ വകുപ്പ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.

Leave A Reply

Your email address will not be published.