News Nineteen
To be known...To be said

കണ്ണൂര്‍ സര്‍വകലാശാലയിലെ പഠന ബോര്‍ഡുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന വിസിയുടെ ശിപാര്‍ശ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

0

കണ്ണൂര്‍ സര്‍വകലാശാലയിലെ പഠന ബോര്‍ഡുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന വിസിയുടെ ശിപാര്‍ശ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് പുതിയതായി നാമനിര്‍ദ്ദേശം ചെയ്ത 72 അംഗങ്ങളുടെ പട്ടികയാണ് ഗവര്‍ണര്‍ മടക്കി അയച്ചത്. അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തതില്‍ വിസിയോട് വിശദീകരണവും തേടിയിട്ടുണ്ട്.

നോമിനേഷന്‍ നടത്താന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നും ഇത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി. സാധാരണയായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കുകയും അദ്ദേഹം അനുമതി നല്‍കുകയുമാണ് ചെയ്യാറുള്ളത്. സര്‍വകലാശാല ചട്ടം അനുസരിച്ച് ഗവര്‍ണര്‍ക്കാണ് ബോര്‍ഡ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം. 1996 മുതല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവര്‍ണറാണ് നിമനിര്‍ദ്ദേശം ചെയ്യുന്നത്.

ഗവര്‍ണറുടെ അനുമതി കൂടാതെ കഴിഞ്ഞ വര്‍ഷം നടത്തിയ നോമിനേഷനുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലായിരുന്നു നടപടി. ചാന്‍സലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് ഹര്‍ജി പരിഗണിച്ചഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്ന് ഗവര്‍ണര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

Leave A Reply

Your email address will not be published.