News Nineteen
To be known...To be said

അശ്ളീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി തുടർന്ന് ക്രൈം നന്ദകുമാറിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു

0

ആരോഗ്യമന്ത്രിയുടെ അശ്ളീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി തുടർന്ന് ക്രൈം നന്ദകുമാറിനെ സൈബർ പോലീസ്
അറസ്റ്റ് ചെയ്തു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി.

ഇത്തരം വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ ഈ യുവതിയെ മാനസികമായി പീഡിപ്പിക്കുകയും ഒടുവില്‍ കാക്കനാട് സ്വദേശിയായ ഇവര് സ്ഥാപനം വിട്ടിറങ്ങിയെന്നുമാണ് പരാതി.

കഴിഞ്ഞ വര്‍ഷം, മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.