News Nineteen
To be known...To be said

അടിസ്ഥാനപരമായ ചരിത്രം തിരുത്താന്‍ സാധിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

0

പാട്ന: അടിസ്ഥാനപരമായ ചരിത്രം തിരുത്താന്‍ സാധിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചരിത്രം മാറ്റിയെഴുതണമെന്ന​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രം ആര്‍ക്കും തിരുത്താന്‍ കഴിയുന്ന ഒന്നല്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ”ചരിത്രം രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണ്. എങ്ങനെയത് മറ്റൊരാള്‍ക്ക് തിരുത്താന്‍ കഴിയും. തനിക്കറിയില്ല”- അദ്ദേഹം പറഞ്ഞു.മിക്ക ചരിത്രകാരന്‍മാരും മുഗളന്‍മാരുടെ ചരിത്രം രേഖപ്പെടുത്തുന്നതിന് അമിത പ്രാധാന്യം നല്‍കിയെന്നും പാണ്ഡ്യ, ചോള, മൗര്യ സാമ്രാജ്യങ്ങളെ അവഗണിച്ചുവെന്നും അതിനാല്‍ ഇത് തിരുത്തേണ്ട ആവശ്യം അതിക്രമിച്ചിരിക്കുന്നുവെന്നുമായിരുന്നു അമിത്ഷായുടെ പരാമര്‍ശം.

Leave A Reply

Your email address will not be published.