രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു : പ്രതിഷേധത്തിൽ കെ.സി വേണുഗോപാലിനെ ഡൽഹി പോലീസ് കൈയേറ്റം ചെയ്തു
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.ഇ ഡി ആസ്ഥാനത്തേക്ക് കാല്‍നടയായാണ് രാഹുല്‍ പുറപ്പെട്ടത്. സഹോദരി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. നിരവധി പോലീസ് വാഹനങ്ങളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കാല്‍നടയായി രാഹുലിനൊപ്പം സഞ്ചരിക്കാന്‍ പ്രവര്‍ത്തകരെ പോലീസ് അനുവദിച്ചില്ല.സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഭൂപേഷ് ബാഗേല്‍, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ നേതാക്കളെ പോലീസ് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി. കെ സി വേണുഗോപാലിനെ ഡല്‍ഹി പോലീസ് കൈയേറ്റം ചെയ്തു. കൈയേറ്റത്തിനിടെ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണു.