സോണിയ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ചു ഇ ഡി
ന്യൂ ദെൽഹി : നാഷണൽ ഹെറാൾഡ് ദിനപത്രവുമായുള്ള കേസിൽ സോണിയ ഗാന്ധി ഈ മാസം 23ന് ഹാജരാകാനുള്ള നിർദ്ദേശം അറിയിച്ചുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നൽകി .നോട്ടീസിൽ ജൂൺ 23ന് അന്വേഷണ ഏജൻസിക് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നേരത്തെ നോട്ടീസ് നൽകിയെങ്കിലും തനിക്ക് കോവിഡ് ബാധിതച്ചതിനെ തുടർന്ന് നിരവധി ആരോഗ്യ പ്രശനങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഹാജരാകാനാകില്ലെന്നും സോണിയ ഗാന്ധി അറിയിച്ചിരുന്നു.
സോണിയയ്ക്ക് പുറമെ മകൻ രാഹുൽ ഗാന്ധിയ്ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ 13ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിൽ ജൂൺ 13 ന് രാഹുലിന്റെ മൊഴിയെടുപ്പ് നടക്കുമ്പോൾ രാജ്യത്തെ മുഴുവൻ ഇഡിഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് രാഹുൽ എത്തുക പ്രതിഷേധ മാർച്ചോടെയാകും എന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എംപിമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12 ന് ഡൽഹിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.
കോൺഗ്രസിന്റ മുഖ പത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നും ആരോപിച്ച് സോണിയാഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എതിരേ സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് ഈ വിഷയം ശ്രദ്ധനേടിയത്. രാഹുൽ ഗാന്ധി ഡയറക്ടറായിരുന്ന യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം വഴിയാണ് എജെഎൽ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ ഇരുവരും സ്വന്തമാക്കിയതെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.കേസ്. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്