ഇന്ന് വിവാഹം, വനത്തിൽ മറഞ്ഞ അച്ഛനെ കാത്തിരിപ്പുണ്ട് മകൾ രേഖ .
അഗളി: അച്ഛൻ എവിടെയാണ് മറഞ്ഞത്? ഇന്നെങ്കിലും വീട്ടിലേക്ക് വരില്ലേ? വിവാഹ ദിനത്തിലെങ്കിലും കാണാമറയത്തു നിന്ന് നിറ ചിരിയുമായി അച്ഛൻ കയറി വരുമെന്ന് പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് മകൾ രേഖ. ശനിയാഴ്ച രേഖയുടെ വിവാഹ ദിനമാണ്. കൈപിടിച്ച് കതിർമണ്ഡപത്തിലേക്ക് ആനയിക്കേണ്ടയാൾ വനത്തിലെവിടെയോ മറഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു. സൈലന്റ്വാലി വനമേഖലയിൽ നിന്നു കാണാതായ വനംവകുപ്പ് വാച്ചർ രാജന്റെ മകളാണ് രേഖ.