News Nineteen
To be known...To be said

കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് മോഷണം; സി.സി.ടി.വി ദൃശ്യം

0

കോഴിക്കോട്: കോഴിക്കോട് പട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് മോഷണം. കോഴിക്കോട് കോട്ടൂളിയിലെ പമ്പിലാണ് അതിക്രമണം അരങ്ങേറിയത്. അര്‍ധരാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.

മുളകുപൊടി വിതറി മുഖംമൂടി ധരിച്ചാണ് മോഷ്ടാവ് പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിക്കുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ജീവനക്കാരന്റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാള്‍ ഓഫീസാകെ പരിശോധിക്കുന്നതും ഇതിന് ശേഷം പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ജീവനക്കാരന്റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാള്‍ ഓഫീസാകെ പരിശോധിക്കുന്നതും ഇതിന് ശേഷം പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Leave A Reply

Your email address will not be published.