യുഡിഎഫിന് മുന്നേറ്റം; പിടിയേക്കാൾ ലീഡ് ഉയർത്തി ഉമ തോമസ്
കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വാശിയേറിയ പോരാട്ടം നടന്ന ഉപതിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. നിലവിൽ യുഡിഎഫിന്റെ ഉമ തോമസ് ലീഡ് ചെയ്യുകയാണ്. ആദ്യ ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണ്. പിടി തോമസിന് 2021ൽ ലഭിച്ച വോട്ടിനേക്കാൾ മുന്നിലാണ് ഉമ തോമസ്.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കര ആർക്കൊപ്പമെന്ന് നമുക്കറിയാൻ കഴിയും. യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
3 JUNE, 2022
-
09:00 AM
പിടി തോമസിന് 2021ൽ ലഭിച്ച വോട്ടിനേക്കാൾ മുന്നിലാണ് ഉമ തോമസ്.
-
08:45 AM
ഉമ തോമസ് ലീഡ് ഉയർത്തുന്നു. രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്.
-
08:45 AM
ഇവിഎം ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ യുഡിഎഫിന് മുന്നേറ്റം. ലീഡ് ഉയർത്തി ഉമ തോമസ്. 597 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. 21 ബൂത്തുകളിലും ഉമ തോമസ് മുന്നിൽ.
-
08:30 AM
വോട്ടിങ് യന്ത്രത്തിലെ ആദ്യഫലം ഉടൻ
-
08:30 AM
തപാൽ വോട്ടുകൾ എണ്ണി കഴിയുമ്പോൾ യുഡിഎഫ് – 3, എല്ർഡിഎഫ്- 2, ബിജെപി – 2 എന്നിങ്ങനെയാണ് കണക്കുകൾ
-
08:30 AM
ആദ്യ ഘട്ടത്തിൽ എണ്ണുക യുഡിഎഫ് സ്വാധീന മേഖലകൾ
-
08:15 AM
ഇവിഎം എണ്ണി തുടങ്ങി
-
08:15 AM
പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നു
-
08:15 AM
ആദ്യ ലീഡ് യുഡിഎഫിന്. ആകെ കിട്ടിയ 10 പോസ്റ്റൽ വോട്ടുകളിൽ ആറെണ്ണം ഉമ തോമസിനാണ്. നാലെണ്ണം ജോ ജോസഫിനും.
-
08:00 AM
തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും. പോസ്റ്റൽ വോട്ടുകൾക്ക് ശേഷം എണ്ണുന്നത് ഇടപ്പള്ളി ഡിവിഷൻ.
-
07:45 AM
വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നു. വോട്ടെണ്ണൽ 8 മണിക്ക് തന്നെ ആരംഭിക്കും
-
07:45 AM
തൃക്കാക്കരയിൽ സ്ട്രോംഗ് റൂം തുറന്നു, വോട്ടിങ്ങ് മെഷിനുകൾ പുറത്തേക്ക് മാറ്റുന്നു
-
07:30 AM
ശക്തമായ ത്രികോണ മത്സരമാണ് തൃക്കാക്കരയിൽ നടന്നത്. മുന്നണികൾ എല്ലാം വലിയ പ്രതീക്ഷയിലാണ്. കോൺഗ്രസിന്റെ മണ്ഡലം പിടിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉമാ തൊമസ് നിലനിർത്തുമോ എന്നതാണ് ഇവിടെ എല്ലാവരും ഉറ്റുനോക്കുന്നത്. അതോ എൽഡിഎഫ് നൂറു തികയ്ക്കുമോ. എന്തായാലും തൃക്കാക്കരയുടെ മനസറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
-
07:15 AM
വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തന്നെ ആരംഭിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ഡിസിസി ഓഫീസിൽ എത്തി. പോളിംഗ് കുറഞ്ഞത് വിജയത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്നും മികച്ച വിജയം നേടുമെന്നും ഉമ പറഞ്ഞു
-
06:45 AM
ആദ്യ അഞ്ച് റൗണ്ടുകൾ യുഡിഎഫിന്റെ വിധി നിശ്ചയിക്കും. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും വോട്ടെണ്ണൽ. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്പ്പറേഷന് പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും. വോട്ടെണ്ണല്‍ അഞ്ചു റൗണ്ട് പിന്നിടുമ്പോൾ ഉമയുടെ ലീഡ് അയ്യായിരം കടന്നാൽ യുഡിഎഫ് വിജയിച്ചേക്കും എന്നാൽ മൂവായിരത്തിൽ താഴെയെങ്കിൽ മത്സരം കടുത്തേക്കും.
-
06:30 AM
ഏഴരയോടെ സ്ട്രോങ് റൂം തുറക്കും. 8 മണിക്ക് വോട്ട് എണ്ണിത്തുടങ്ങും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമായിരിക്കും. ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിംഗ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം തെളിയും. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. ഇവിടെ കഴിഞ്ഞ മൂന്നുതവണയും യുഡിഎഫിന് നല്ല ലീഡ് ലഭിച്ചിരുന്നു. ആദ്യ റൗണ്ടുകളിൽ യുഡിഎഫിന് മുൻതൂക്കമുള്ള മേഖലകളും അവസാന റൗണ്ടിൽ എൽഡിഎഫിന് മുൻതൂക്കമുള്ള മേഖലകമേഖലകളിലുമായിരിക്കും വോട്ടെണ്ണുക.