News Nineteen
To be known...To be said

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു

0

വാഷിംഗ്ടൺ:  അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. ഒക്‌ലഹോമയിലെ ടൾസയിലുള്ള ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് റിപ്പോർട്ട്.ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും പിന്നാലെ ഇയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പോലീസ് പറഞ്ഞു.

 

Leave A Reply

Your email address will not be published.