News Nineteen
To be known...To be said

കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്

0

തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ എല്ലാം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലും അധ്യയനം മുടങ്ങിയത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളാണ് ഇന്ന് തുറക്കുന്നത്. 43 ലക്ഷം വിദ്യാർഥികൾ ഇന്ന് സ്കൂളിലേക്കെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷം വിദ്യാർഥികളാണ് ചേർന്നിരിക്കുന്നത്. പ്രവേശനോത്സവം കഴക്കൂട്ടം ഗവേൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് നടക്കുക.

യൂണിഫോം വിതരണവും പാഠപുസ്തക വിതരണവും 90 ശതമാനം പൂർത്തിയായി. അതേസമയം എല്ലാ സ്കൂൾ കെട്ടിടങ്ങളുടെയും ഫിറ്റ്നെസ് പരിശോധന പൂർത്തിയായിട്ടില്ല. പരിശോധന വരും ദിവസങ്ങളിലും തുടരും. നിരവധി നിർദേശങ്ങൾ നൽകി കൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത്. കോവിഡിൽ നിന്ന് പൂർണമായി മുക്തി നേടാത്ത സാഹചര്യത്തിൽ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം. ഒപ്പം സാനിറ്റൈസറും ഇവരുടെ പക്കലുണ്ടായിരിക്കണം. ഭക്ഷണം പങ്ക് വയ്ക്കാൻ പാടില്ല. കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികളും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികളും രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്.രണ്ട് വർഷമായി നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഈ വർഷം നടത്തും. ഇത്തവണത്തെ അധ്യയന വർഷത്തിൽ പ്രധാന പ്രതിസന്ധി അധ്യാപകർ കുറവാണ് എന്നുള്ളതാണ്. 1.8 ലക്ഷം അധ്യാപകരാണ് സ്കൂളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം  353 പേരെ നിയമിച്ചു. എന്നാൽ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം അധ്യാപകർ എത്ര കുറവുണ്ട് എന്നതിൽ സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്കില്ല. ദിവസ വേതനക്കാരെ നിയമിച്ച് അധ്യയനം മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാർ. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകും.

Leave A Reply

Your email address will not be published.