News Nineteen
To be known...To be said

അച്ഛനുമൊത്തുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് ധ്യാന്‍; കമന്റില്‍ ട്രോളോട് ട്രോള്‍

0

അഭിനയിച്ച സിനിമകളെക്കാളുപരി തന്റെ അഭിമുഖങ്ങളിലൂടെ പ്രേക്ഷകമനസുകളില്‍ ഇടംനേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒന്നും മറച്ചുവെക്കാതെ മനസ് തുറന്ന് സംസാരിക്കുന്ന ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക് നിരവധി കാഴ്ചക്കാരുണ്ടാവാറുണ്ട്. അടുത്ത കാലത്ത് കൈരളി ടി.വിയിലെ ശ്രീനിവാസന്റെയും കുടുംബത്തിന്റേയും പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ അഭിമുഖത്തിലെ ധ്യാനിന്റേയും വിനീതിന്റെയും പരമര്‍ശങ്ങള്‍ പിന്നീട് ട്രോളുകളായും പുറത്ത് വന്നിരുന്നു.

കുട്ടിക്കാലത്ത് അച്ഛനുമൊത്ത് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ധ്യാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ രകസകരമായ കമന്റുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

കൊടുംഭീകരനൊപ്പം ഒരു പാവം അച്ഛന്‍, ശ്രീനിവാസന്‍’, ‘നവ്യയുമായി പ്രണയത്തിലായ കാലം’, ഉടായിപ്പുകളുടെ മൂര്‍ത്തിഭാവമേ’, നല്ലവനായ ഉണ്ണി’, ‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’, ‘എത്ര നിഷ്‌കളങ്കനായ പയ്യന്‍’, ‘വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല അവന്, ഭീകരനാണവന്‍, കൊടുംഭീകരന്‍’, ‘അന്നേ ഒരു കള്ളലക്ഷണമുണ്ട് മുഖത്ത്’, എന്നിങ്ങനെ പോകുന്ന കമന്റുകള്‍.

പഴയ അഭിമുഖത്തിലെ ധ്യാനിന്റെ രസകരമായ ചിത്രങ്ങളും ചിലര്‍ കമന്റിലൂടെ പങ്കുവെക്കുന്നുണ്ട്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടലാണ് ഒടുവില്‍ പുറത്തിറങ്ങിയ ധ്യാനിന്റെ ചിത്രം. ഇന്ദ്രന്‍സും ദുര്‍ഗാ കൃഷ്ണയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ അഭിനയത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. ത്രില്ലര്‍ ഗണത്തിലൊരുങ്ങിയ ഉടല്‍ നിരൂപക പ്രശംസക്കൊപ്പം വാണിജ്യ വിജയവും നേടിയിരുന്നു.

Leave A Reply

Your email address will not be published.