ഏത് നായകന്റെ സിനിമയയാലും വിജയ് സേതുപതി ഉണ്ടെങ്കില്‍ അയാള്‍ ആയിരിക്കും സ്കോര്‍ ചെയ്യുക: വിക്രത്തിലെ പ്രകടനത്തിന് വിജയ് സേതുപതിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
ലോകേഷ് കമല്ഹാസന് കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസമാണ് വിക്രം പുറത്ത് വന്നത്. ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ സൂര്യയും, വിജയ് സേതുപതിയും, ഫഹദ് ഫാസിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രമായിട്ടാണ് വിജയ് സേതുപതി എത്തിയിരിക്കുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്.കട്ടക്ക് നില്ക്കുന്ന വില്ലനിസമാണ് സേതുപതി ചിത്രത്തില്‍ കാഴ്ച വെക്കുന്നത്.ലോകേഷിന്റെ മുന്‍ ചിത്രമായ മാസ്റ്ററിലും വിജയ് സേതുപതി വില്ലന്‍ വേഷത്തിലാണ് എത്തിയിരുന്നത്. അന്നും ചിത്രത്തിലെ പ്രകടനത്തിന് സേതുപതിക്ക് പ്രശംസകള്‍ ലഭിച്ചിരുന്നു.
വിക്രത്തില്‍ വിജയ് സേതുപതി കഥാപാത്രത്തിന് മാത്രമായി നല്കുന്ന മാനറിസങ്ങളും എടുത്ത് പറയേണ്ടതാണ്. വിക്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരുടെയും മനസില്‍ ആഴത്തില്‍ തന്നെ സേതുപതി അവതരിപ്പിച്ച കഥാപാത്രം പതിയും എന്നത് തീര്‍ച്ചയാണ്.
‘മാമനിതാന്‍’ ആണ് വിജയ് സേതുപതിയുടെ പുറത്തിറങാന്‍ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം.അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.