പ്രശസ്ത നടിയും നർത്തകിയുമായ ഷംനാ കാസിം വിവാഹിതയാവുന്നു
പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംന കാസിം. തന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവയ്ക്കുകയാണ് ഷംന.
ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷത്തിലാണ് ഷംന കാസിം .കുടുംബത്തിന്റെ ആശീർവാദത്തോടെ താൻ വിവാഹിതയാവുന്നു എന്ന് വരൻ ഷാനിദ് ആസിഫ് അലി യുമായുള്ള ഫോട്ടോ പങ്ക് വെച്ചുകൊണ്ട് താരം ട്വിറ്ററിൽ കുറിച്ചു .