തിരുവനന്തപുരത്ത് യുവാവിന്റെ കൈയും കാലും വെട്ടിയ കേസ്: ആറ് പേർ കസ്റ്റഡിയിൽ

ആറ്റുകാല്‍: തിരുവനന്തപുരം ആറ്റുകാലിൽ യുവാവിന്റെ കൈയും കാലും വെട്ടിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. രണ്ട് മുഖ്യപ്രതികൾ ഉൾപ്പെടെ ആറ് പേരെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിൽ എടുത്തത്.

നിരവധി കേസുകളിൽ പ്രതിയായ ശരത്തിനാണ് ഗുരുതര പരിക്കേറ്റത്.

ഇയാള്‍ ലഹരിക്കടിമയാണ്. കഞ്ചാവ് ഉപയോഗിച്ച ശേഷം സംഘത്തിലുള്ള മറ്റുള്ളവരുമായി തർക്കം പതിവായിരുന്നു. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിന് കാരണവും ഇതാണ് എന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.