മലപ്പുറം: ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ൦ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ കസ്റ്റംസ് പിടികൂടി. പിടിയിലായത് കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ്. കിരിപ്പൂർ വിമാനത്താവളം വഴി കഴിഞ്ഞാഴ്ചയും കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു.കടത്താൻ ശ്രമിച്ചത് മലദ്വാരത്തിൽ ഒളിപ്പിച്ച് 766 ഗ്രാം വീതം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് . സ്വർണം മൂന്നു കാപ്സ്യൂളുകളിലാക്കി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായിരുന്നു. പിടിയിലായത് കോഴിക്കോട് പയ്യോളി സ്വദേശി കെ.പി. നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് . പൊലീസ് എയ്ഡ് പോസ്റ്റിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരെ പിടികൂടിയത്.