News Nineteen
To be known...To be said

വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

0

വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വടകരയില്‍ സ്വകാര്യ ബസില്‍ നിന്നാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായത് പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് .40 കുപ്പി വിദേശ മദ്യവുമായിട്ടാണ് ഇയാൾ പിടിയിലായത്. അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. പരിശോധനാ സംഘത്തിലുണ്ടായിരുന്നത് പ്രിവന്റീവ് ഓഫിസര്‍ ജയരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് . 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.