News Nineteen
To be known...To be said

യുവാവിനെ കഞ്ചാവുമായി പിടികൂടി

0

യുവാവിനെ കഞ്ചാവുമായി പിടികൂടി. പിടികൂടിയത് തിരുവനന്തപുരം നേമം വില്ലേജ് പരിധിയിലുള്ള കരുമം ലക്ഷംവീട് കോളനിയിൽ പന്നിമുട്ടത്തിൽ വീട്ടിൽ കിരണിനെയാണ് (28). ഇന്നലെ ചെങ്കൽ വട്ടവിള ഭാഗത്തു വച്ച് കഞ്ചാവ് ചില്ലറ വില്പനക്കാരനായ ഇയാളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 1.130 കിലോഗ്രാം കഞ്ചാവ് അമരവിള എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കിരൺ പിടിയിലായത് സമീപത്ത് മറ്റ് ആർക്കോ ഒരു കിലോയിലധികം കഞ്ചാവ്‌ കൈമാറിയതിന് ശേഷം മടങ്ങിവരവേയാണ്. നെയ്യാറ്റിൻകര പൊലീസ് ഇയാൾക്കെതിരെ മുൻപും കേസെടുത്തിട്ടുണ്ട്. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സുധീഷ് കൃഷ്ണ, സിവിൽ ഓഫീസർമാരായ നിഷാന്ത് എ.എസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.

Leave A Reply

Your email address will not be published.