News Nineteen
To be known...To be said

മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി

0

കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂർ കോടതി.  കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര്‍ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസുമായി മുന്നോട്ട് പോകാമെന്നും മോഹൻലാൻ തുടർനടപടികൾ നേരിടണമെന്നും കോടതി അറിയിച്ചു. കേസിന് ആസ്പദമായ സംഭവം നടന്നത് 2012 ലാണ്. കേസിന് ആസ്പദമായ സംഭവം. മോഹൻലാലിൻറെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.  വനംവകുപ്പ് സംഭവത്തിൽ കേസെടുത്തിരുന്നു.

എന്നാൽ ഈ ആനക്കൊമ്പുകള്‍ പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

Leave A Reply

Your email address will not be published.