സിഎൻജി വിലയിൽ വർദ്ധനവ്, ഇന്നത്തെ നിരക്കുകൾ അറിയാം

ഡൽഹി: ഡൽഹിയിൽ സിഎൻജി നിരക്കിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 95 പൈസയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 95 പൈസ വർദ്ധിച്ച് 79.56 രൂപയായി. പുതുക്കിയ നിരക്കുകൾ ഡിസംബർ 17 രാവിലെ ആറ് മണി മുതലാണ് പ്രാബല്യത്തിലായിരിക്കുന്നത്.

ഡൽഹിക്ക് പുറമേ, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. സിഎൻജി വില കിലോയ്ക്ക് 78.17 രൂപയിൽ നിന്ന് 81.17 രൂപയായാണ് ഉയർത്തിയത്. മീററ്റ്, കാൺപൂർ, റെവാരി തുടങ്ങിയിടങ്ങളിലെ സിഎൻജി നിരക്ക് ഡൽഹിയേക്കാൾ കൂടുതലാണ്.

രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടരുന്ന സാഹചര്യത്തിലാണ് സിഎൻജി വിലയിലെ വർദ്ധനവ്. ഇതോടെ, സാധാരണക്കാരുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കാൻ സാധ്യത. കൂടാതെ, യൂബർ, ഒല അടക്കമുള്ള സേവനങ്ങൾ കൂടുതൽ നിരക്ക് ഈടാക്കിയേക്കാം.